Kurishinte Vazhi

Kurishinte Vazhi PDF Free Download, കുരിശിന്റെ വഴി പഴയത് Pdf, പ്രാര്ത്ഥന, പുതിയത്.

Kurishinte Vazhi PDF Free Download

കുരിശില്‍ മരിച്ചവനേ

കുരിശില്‍ മരിച്ചവനേ

കുരിശാലേ വിജയം വരിച്ചവനേ

മിഴിനീരൊഴുക്കിയങ്ങേക്കുരിശിന്‍റെ

വഴിയേ വരുന്നു ഞങ്ങള്‍

ലോകൈകനാഥാ നിന്‍ ശിഷ്യനായ്‌ത്തീരുവാന്‍ ആശിപ്പോനെന്നുമെന്നും

കുരിശു വഹിച്ചു നിന്‍ കാല്‍പ്പാടു പിന്‍ ചെല്ലാന്‍ കല്പിച്ച നായകാ

നിന്‍ ദിവ്യരക്തത്താലെന്‍ പാപമാലിന്യം കഴുകേണമേ ലോകനാഥാ (കുരിശില്‍ ..)

നിത്യനായ ദൈവമേ ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. പാപികളായ മനുഷ്യര്‍ക്കുവേണ്ടി ജീവന്‍ ബലി കഴിക്കുവാന്‍ തിരുമനസ്സായ കര്‍ത്താവേ ഞങ്ങള്‍ അങ്ങേയ്ക്കു നന്ദി പറയുന്നു.

അങ്ങു ഞങ്ങളെ അനുഗ്രഹിച്ചു, അവസാനം വരെ സ്നേഹിച്ചു. സ്നേഹിതനു വേണ്ടി ജീവന്‍ ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്നു അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ. പീലാത്തോസിന്‍റെ ഭവനം മുതല്‍ ഗാഗുല്‍ത്താ വരെ കുരിശും വഹിച്ചുകൊണ്ടുള്ള അവസാന യാത്ര അങ്ങേ സ്നേഹത്തിന്‍റെ ഏറ്റം മഹത്തായ പ്രകടനമായിരുന്നു. കണ്ണുനീരിന്‍റെയും രക്തത്തിന്‍റെയും ആ വഴിയില്‍ക്കൂടി വ്യാകുലയാ മാതാവിന്‍റെ പിന്നാലെ ഒരു തീര്‍ത്ഥയാത്രയായി ഞങ്ങളും അങ്ങയെ അനുഗമിക്കുന്നു. സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി ഞെരുക്കമുള്ളതും വാതില്‍ ഇടുങ്ങിയതുമാണെന്നു് ഞങ്ങളെ അറിയിച്ച കര്‍ത്താവേ ജീവിതത്തിന്‍റെ ഓരോ ദിവസവും ഞങ്ങള്‍ക്കുണ്ടാകുന്ന വേദനകളും കുരിശുകളും സന്തോഷത്തോടെ സഹിച്ചുകൊണ്ട് ആ ഇടുങ്ങിയ വഴിയില്‍ക്കൂടി സഞ്ചരിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ.

കര്‍ത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്‍റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.

(ഒന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ )

മരണത്തിനായ്‌ വിധിച്ചു, കറയറ്റ

ദൈവത്തിന്‍ കുഞ്ഞാടിനെ

അപരാധിയായ്‌ വിധിച്ചു കല്മഷം

കലരാത്ത കര്‍ത്താവിനെ.

അറിയാത്ത കുറ്റങ്ങള്‍ നിരയായു് ചുമത്തി 

പരിശുദ്ധനായ നിന്നില്‍

കൈവല്യദാതാ, നിന്‍ കാരുണ്യം കൈക്കൊണ്ടോര്‍ 

കദനത്തിലാഴ്ത്തി നിന്നെ

അവസാനവിധിയില്‍ നീ

അലിവാര്‍ന്നു ഞങ്ങള്‍ക്കായ്‌

അരുളേണെമേ നാകഭാഗ്യം. (മരണത്തിനായ്‌..)

ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു, എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.

മനുഷ്യകുലത്തിന്‍റെ പാപപരിഹാരത്തിനുള്ള ബലി ആരംഭിച്ചുകഴിഞ്ഞു. ഈശോ പീലാത്തോസിന്‍റെ മുമ്പില്‍ നില്‍ക്കുന്നു. അവിടുത്തെ ഒന്നു നോക്കുക. ചമ്മട്ടിയടിയേറ്റ ശരീരം. രക്തത്തില്‍ ഒട്ടിപ്പിടിച്ച വസ്ത്രങ്ങള്‍. തലയില്‍ മുള്‍മുടി. ഉറക്കമൊഴിഞ്ഞ കണ്ണുകള്‍. ക്ഷീണത്താല്‍ വിറയ്ക്കുന്ന കൈകാലുകള്‍. ദാഹിച്ചുവരണ്ട നാവ്. ഉണങ്ങിയ ചുണ്ടുകള്‍ .

പീലാത്തോസ് വിധിവാചകം ഉച്ചരിക്കുന്നു. കുറ്റമില്ലാത്തവന്‍ കുറ്റക്കാരനായി വിധിക്കപ്പെട്ടു. എങ്കിലും, അവിടുന്ന്‍ എല്ലാം നിശബ്ദനായി സഹിക്കുന്നു.

എന്‍റെ ദൈവമായ കര്‍ത്താവേ, അങ്ങു കുറ്റമറ്റവനായിരുന്നിട്ടും കുരിശുമരണത്തിനു വിധിക്കപ്പെട്ടുവല്ലോ. എന്നെ മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുമ്പോഴും, നിര്‍ദ്ദയമായി വിമര്‍ശിക്കുമ്പോഴും കുറ്റക്കാരനായി വിധിക്കുമ്പോഴും അതെല്ലാം അങ്ങയെപ്പോലെ സമചിത്തനായി സഹിക്കുവാന്‍ എന്നെയനുഗ്രഹിക്കണമേ. അവരുടെ ഉദ്ദേശത്തെപ്പറ്റി ചിന്തിക്കാതെ അവര്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുവാന്‍ എന്നെ സഹായിക്കണമേ.

(1. സ്വര്‍ഗ്ഗസ്ഥനായ പിതാവേ.. 1. നന്മനിറഞ്ഞ മറിയമേ.. എന്നിവ ചൊല്ലുക)

കര്‍ത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്‍റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ.

ഈശോ മിശിഹാ കുരിശു ചുമക്കുന്നു

          ഈശോമിശിഹായേ,ഞങ്ങൾ അങ്ങയെ കുബിട്ടാരധിക്കുന്നു:

               എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

          ഭാരമേറിയ കുരിശും ചുമന്നുകൊണ്ട് അവിടുന്നു മുന്നോട്ടു നീങ്ങുന്നു …… ഈശോയുടെ ചുറ്റും നോക്കുക …. സ്നേഹിതന്മാർ ആരുമില്ല…. യുദാസ് അവിടുത്തെ ഒറ്റിക്കൊടുത്തു…… പത്രോസ് അവിടുത്തെ പരിത്യജിച്ചു….. മറ്റു ശിഷ്യന്മാർ ഓടിയൊളിച്ചു.അവിടുത്തെ അത്ഭുതപ്രവൃത്തികൾ കണ്ടവരും അവയുടെ ഫലമനുഭവിച്ചരും ഇപ്പോൾ എവിടെ?… ഓശാന പാടി എതിരേറ്റവരും ഇന്നു നിശബ്ദരായിരിക്കുന്നു…. ഈശോയെ സഹായിക്കുവാനോ,ഒരാശ്വാസവാക്കു പറയുവാനോ അവിടെ ആരുമില്ല….

           എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നവൻ സ്വയം പരിത്യജിച്ചു തന്റെ കുരിശും വഹിച്ചുകൊണ്ട് എന്‍റെ പിന്നാലെ വരട്ടെ എന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടലോ.എന്റെ സങ്കടങ്ങളുടെയും ക്ലെശങ്ങളുടെയും കുരിശു ചുമന്നുകൊണ്ട് ഞാൻ അങ്ങേ രക്തമണിഞ്ഞ കാല്പാടുകൾ പിന്തുടരുന്നു.വലയുന്നവരെയും ഭാരം ചുമക്കുന്നവരെയും ആശ്വസിപ്പിക്കുന്ന കർത്താവേ എന്റെ ക്ലെശങ്ങളെല്ലാം പരാതികൂടാതെ സഹിക്കുവാൻ എന്നെ സഹായിക്കണമേ.

                                      1സ്വർഗ്ഗ 1നന്മ 

                കർത്താവേ അനുഗ്രഹിക്കണമേ .

               പരിശുദ്ധ ദേവമാതാവേ,

               ക്രൂശിതനായ കത്താവിൻ്റെ  തിരുമുറിവുകൾ എൻ്റെ ഹൃദയത്തിൽ  പതിപ്പിച്ചുറപ്പിക്കണമേ.

[മൂന്നാം സ്ഥലത്തേയ്ക്കു പോകുമ്പോൾ]

കുരിശിൻ കനത്ത ഭാരം താങ്ങുവാൻ 

കഴിയാതെ ലോകനാഥൻ 

പാദങ്ങൾ പതറിവീണു കല്ലുകൾ 

നിറയും പെരുവഴിയിൽ.

തൃപ്പാദം കല്ലിന്മേൽ

തട്ടി മുറിഞ്ഞു,

ചെന്നിണം വാർന്നൊഴുകി;

മാനവരില്ലാ 

വാനവരില്ലാ 

താങ്ങിത്തുണച്ചീടുവാൻ 

അനുതാപമൂറുന്ന

ചുടുകണ്ണുനീർ തൂകി-

യണയുന്നു മുന്നിൽ ഞങ്ങൾ.

PDF Information :



  • PDF Name:   Kurishinte-Vazhi
    File Size :   ERROR
    PDF View :   0 Total
    Downloads :  Free Downloads
     Details :  Free Download Kurishinte-Vazhi to Personalize Your Phone.
     File Info:  This Page  PDF Free Download, View, Read Online And Download / Print This File File 
Love0

Leave a Reply

Your email address will not be published. Required fields are marked *